MollywoodCinemaMovie SongsEntertainmentMovie Gossips

സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാക്കുന്നവരെക്കുറിച്ച് നടി ജെന്നിഫര്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജെന്നിഫര്‍. പേരുകൊണ്ട് പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും നിഥിന്‍ രണ്‍ജിപണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയിലെ പവിഴത്തെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. സഹതാരമായി എത്തി നായികയായി മാറുകയാണ് ജെന്നിഫര്‍.

സിനിമാ മേഖയില്‍ ഇപ്പോള്‍ ഉയരുന്ന പ്രശ്നം ന​ടി​മാരുടെ സെ​ക്യൂ​രി​റ്റി പ്ര​ശ്ന​ങ്ങളാണ്. ഒ​രു​പാ​ട് വാ​ർ​ത്ത​ക​ൾ ഇതുമായി ബന്ധപ്പെട്ടു വ​രു​ന്നു​ണ്ട്. ഒ​ന്നും ഇ​ല്ലാ​തെ അ​വ​ർ അ​ങ്ങ​നെ പ്ര​തി​ക​രി​ക്കി​ല്ല​ല്ലോയെന്നും താരം പറയുന്നു. എന്നാല്‍ ത​നി​ക്ക് ഇ​തു​വ​രെ സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​യെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലയെന്നും നടി കൂട്ടിച്ചേര്‍ത്തു. ”എ​ന്‍റെ അ​വ​സ്ഥ പോ​ലെ ആ​ക​ണ​മെ​ന്നി​ല്ല​ല്ലോ മ​റ്റു​ള്ള​വ​ർ​ക്ക്. പി​ന്നെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന കാ​ര്യം. പല നടിമാരും ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. അ​തു​ള്ള കാ​ര്യ​മാ​ണ്. എ​നി​ക്കും അ​തു​പോ​ലെ ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.” നടി വ്യക്തമാക്കി

പലരും സിനിമയിലേക്ക് ആ​ദ്യം വി​ളി​ക്കും, വേ​ഷം ഉ​ണ്ടെ​ന്ന് പ​റ​യും. പി​ന്നെ ഒ​രു വി​ളി​യും കാ​ണി​ല്ല. കുറച്ചു നാള്‍ കഴിഞ്ഞു അന്വേഷിക്കുമ്പോള്‍ ആ ​വേ​ഷ​ങ്ങ​ളൊ​ക്കെ എ​ങ്ങ​നെ​യോ തി​രി​ഞ്ഞുമ​റി​ഞ്ഞ് പോ​യി. അ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഇപ്പോഴുംത​നി​ക്ക​റി​യി​ല്ല. പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യാ​ലും അ​ഭി​ന​യ​ത്തി​നോ​ട് നോ ​പ​റ​യി​ല്ലയെന്നും താരം പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് താരം പറയുന്നത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ല​സും മൈ​ന​സും ഉ​ണ്ട്. സി​നി​മ ഇ​ൻ​ഡ​സ്ട്രി ആകുമ്പോ​ൾ കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ അ​റി​യും.​ മ​റ്റ് മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ക​ട്ടെ, അ​റി​യാ​തെ പോ​കു​ക​യും ചെ​യ്യും. സെ​ലി​ബ്രി​റ്റി പ​രി​വേ​ഷം ഉ​ള്ള​തുകൊണ്ടാണ് സിനി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ കി​ട്ടു​ന്നതെന്നു ജെന്നിഫര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button