ന്യൂയോർക്ക്: ഇനി ഐഫോണിന്റെ സഹായത്തോടെ കാൻസർ തിരിച്ചറിയാം. അമേരിക്കയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഐഫോൺ അധിഷ്ഠിത പോർട്ടബിൾ അൾട്രാസൌണ്ട് മെഷിൻ വഴി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ക്യാൻസർ കണ്ടുപിടിക്കാൻ സാധിക്കും.
ബട്ടർഫ്ലൈ ഐ.ക്യു എന്നാണ് ഉപകരണം അറിയപ്പെടുന്നത്. ഇത് ഒരു ഇലക്ട്രിക് റേസറിന്റെ വലുപ്പമുള്ള ഒരു സ്കാനറാണ്. അത് ഐഫോണുമായി ബന്ധിപ്പിക്കും.തുടർന്ന് ഫോണിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഇമേജായി കാണാൻ സാധിക്കും.
കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയ സ്റ്റാർട്ട് അപ് ബട്ടർഫ്ലൈ നെറ്റ്വർക്കാണ് ഇത് വികസിപ്പിച്ചെടുത്തത്. പോക്കറ്റ് സൈസ് വലിപ്പമുള്ള ഉപകരണം ശബ്ദം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സാധാരണയായി, ശബ്ദ തരംഗങ്ങൾ ഒരു ഘടനാപരമായ ക്രിസ്റ്റലാണ് സൃഷ്ടിക്കുന്നത്. എന്നാൽ ബട്ടർഫ്ലൈയുടെ യന്ത്രം സെമി കണ്ടക്ടർ ചിപ്പിൽ 9,000 ഡ്രിമ്മുകൾ ഉപയോഗിക്കുന്നു.
Post Your Comments