ഡല്‍ഹി: ഗൂഗിള്‍ നികുതി വെട്ടിപ്പ് നടത്തി. ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനത്തിനു ആനുപാതികമായ നികുതി അടയ്ക്കാതെയാണ് ടെക് ഭീമന്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച സുപ്രധാന വിധി പ്രഖ്യാപിച്ചത് . വിധി വന്നത് ആറു വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടത്തിനു ശേഷമാണ്. ഈ ഉത്തരവ് വഴി ഇനി കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ നികുതി വെട്ടിപ്പിനു എതിരെ കര്‍ശന നടപടിയെടുക്കാന്‍ ആദായ നികുതി വകുപ്പിനു സാധിക്കും. ഗൂഗിള്‍ ഇന്ത്യയില്‍ ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ പങ്ക് അയര്‍ലന്റിലെ ഓഫീസിലേക്ക് അയക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നു സമ്പാദിക്കുന്ന പണത്തിനു നികുതി അടയ്ക്കാതെ ഗൂഗളിന്റെ നടപടി. ഇതു കണ്ടെത്തിയ ആദായ നികുതി വകുപ്പ് ഗൂഗളിനു നോട്ടീസ് നല്‍കിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്‍ നിയമപോരാട്ടം നടന്നത്.
Post Your Comments