മൊഗാദിഷു: വീണ്ടും ഉഗ്രസ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 14 പേര് കൊല്ലപ്പെടുകയും 16ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. സമീപമുള്ള കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർന്നു. ഉത്തരവാദിത്വം അല്‍ഷബാബ് ഭീകരര്‍ ഏറ്റെടുത്തു.
ശനിയാഴ്ച പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ള ഫർമാജോ പങ്കെടുത്ത യോഗത്തിനു വേദിയായ നാസാ ഹബോള്‍ഡ് ഹോട്ടലിലായിരുന്നു ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കൾനിറച്ച കാർ ഹോട്ടലിലേക്ക് ചാവേർ ഓടിച്ചുകയറ്റുകയായിരുന്നു. ശേഷം മൂന്ന് അൽഷബാബ് തീവ്രവാദികൾ ഹോട്ടലിലേക്ക് ഇരച്ചുകയറി.
സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പ്രവേശിച്ച തീവ്രവാദികൾ ഗ്രനേഡുകൾ എറിഞ്ഞു. സൊമാലിയൻ സുരക്ഷാ സേന ഇവരെ വധിച്ചു. മുൻ പാർലമെന്റ് മന്ദിരത്തിനു സമീപമായിരുന്നു രണ്ടാമത്തെ സ്ഫോടനമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
നഗരത്തിൽ രണ്ടാഴ്ച മുമ്പ് ഉണ്ടായ വലിയ സ്ഫോടനങ്ങളില്‍ 350നു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments