Latest NewsKeralaNewsGulf

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി നര്‍ത്തകി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി ചെയ്തത് ആരെയും അതിശയിപ്പിക്കും

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സറായ അനുപമ എസ് പിള്ള ഓഗസ്റ്റില്‍ ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി തലമുടി ദാനം ചെയ്തു. പക്ഷേ കഴിഞ്ഞ രണ്ടു മാസമായി സുഹൃത്തുക്കളും ബന്ധുക്കളും ഇതിന്റെ പേരില്‍ അനുപമയെ ഉപദേശിച്ചു. ഒരു വിഗ്ഗ് ഉപയോഗിക്കാനായിരുന്നു ഉപദേശം. 43 ഇഞ്ച് നീളമുള്ള മുടി മുറച്ചതിന്റെ പേരിലായിരുന്നു ഈ ഉപദേശം അനുപമയെ തേടിയെത്തിയത്.

ആദ്യത്തെ മാനസിക സംഘര്‍ഷത്തിനു ശേഷം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും മസ്‌കറ്റിലെ ഒരു ഡാന്‍സ് മത്സരത്തിനു വിധികര്‍ത്താവുമായി അനുപമ പോയി തുടങ്ങി. കാന്‍സര്‍ രോഗികളുടെ വിഷമം മറ്റുള്ളവരെ മനസിലാക്കാനായി കാന്‍സര്‍ അവബോധം വര്‍ധിപ്പിക്കുന്നതിനു അനുപമ ഒരു നൃത്തപരിപാടി ആരംഭിച്ചു.

ഓഗസ്റ്റ് മാസത്തില്‍ നാട്ടില്‍ എത്തിയ അനുപമ മകനായ ദേവനാരായണനോട് മൊട്ടയിടക്കാന്‍ പറഞ്ഞു. കുട്ടി അതിനു സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്ന് അനുപമ മകനെ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കൊണ്ടു പോയി. അവിടെ കണ്ട കാഴ്ച്ച അനുപമയും മൂത്ത മകനായ ദേവനാരായണയും ഇളയ മകനയെും വേദനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ മൂവരും മുടി ദാനം ചെയാന്‍ തീരുമാനിച്ചു.

അവളുടെ ഭര്‍ത്താവ്, ഡോ. പ്രവീണ്‍ ഈ തീരുമാനം കേട്ടു ഞെട്ടി. ഒരു നര്‍ത്തകിക്ക് നീണ്ട മുടി അനുഗ്രഹമാണ്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന അനുപമ ഇതു ഭര്‍ത്താവിനെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷേ ഇതു കാരണം അനുപമയെ സുഹൃത്തുക്കളും ബന്ധുക്കളും ആദ്യം തിരസ്‌ക്കരിക്കാന്‍ കാരണമായി.

സഹോദരിയും നര്‍ത്തകിയുമായ അപര്‍ണ്ണയ്ക്കു ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ഞാന്‍ കുഞ്ഞിനു ഒപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ഫെയ്‌സ്ബൂക്കില്‍ അപ് ലോഡ് ചെയ്തു. ഇതിനു ശേഷം നിരവധി ആളുകള്‍ സഹതാപം പ്രകടിപ്പിച്ച് രംഗത്തു വന്നു.
ഞാന്‍ ഒരു രോഗിയല്ലെന്നും എന്റെ തലമുടി സംഭാവന ചെയ്ത വിവരവും ഇതു കാരണം ഞാന്‍ അവരെ അറിയിച്ചു അപ്പോഴാണ് എല്ലാവരും എന്നെ അവഗണിക്കാന്‍ തുടങ്ങിയത് എന്നു അനുപമ പറഞ്ഞു.

ഗ്രൂപ്പിന്റെ ഫോട്ടോകളിലേക്ക് പോസ് ചെയ്യാനോ അല്ലെങ്കില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ക്കു വേണ്ടിയോ ആളുകള്‍ എന്നോട് ആവശ്യപ്പെടുന്നത് അവസാനിപ്പിച്ചു. അവഗണ ഉണ്ടായിട്ടും ഞാന്‍ വിഗ് ഉപയോഗിച്ചില്ല. ഒരു കാന്‍സര്‍ രോഗിയെ പോലെയാണെനിക്ക് തോന്നിയത്‌. ഒരു കാന്‍സര്‍ രോഗിയുടെ വേദന എനിക്ക് മനസ്സിലായി, ഞാന്‍ മാനസികമായി തകര്‍ന്നപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ പിന്തുണച്ചു.

അനുപമ ദുബായിലെ തരംഗിംഗ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് ട്രെയിനിംഗ് സെന്ററില്‍ നൃത്തം പഠിപ്പിക്കുകയാണ്. അനുപമ പഠിപ്പിക്കുന്ന 150 ഓളം വിദ്യാര്‍ത്ഥികള്‍ അധ്യാപകയുടെ തീരുമാനത്തിനു പിന്തുണ നല്‍കി.20ഓളം പേര്‍ മുടി വളര്‍ത്തുവാനും ഇത് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനു സംഭാവന നല്‍കാനും തീരുമാനിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button