ദുബായ്: ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി യുഎഇയുടെആരോഗ്യ,രോഗ പ്രതിരോധ മന്ത്രാലയം രംഗത്ത്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ചര്‍മ്മത്തിന് സ്ഥിരമായ കേടുപാടുകളും ഉണ്ടാക്കും. അതു കൂടാതെ മുഖത്തെ ബ്ലീച്ചിങ്ങിനും ഇരുണ്ട പാടുകള്‍ക്കും കാരണമാകും.
കൗമാരപ്രായക്കാരായ പെണ്‍ക്കുട്ടികള്‍ ഒരുപാട് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന പ്രചോദനം കാരണമാണ് കുട്ടികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടാതെ തന്നെ ഇവ ഉപയോഗിക്കുന്നത്. ഇതു കാരണം പല രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.
പലരും സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രചാരണത്തിനായി പങ്കുവയ്ക്കുന്ന വീഡിയോകളില്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ അവതരിപ്പിക്കുന്ന. ഒപ്പം അവ അതേ രീതിയില്‍ ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പ്ലബിക്ക് ഹെല്‍ത്ത് പോളിസി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അസിന്‍ ഹുസൈന്‍ അല്‍ അമിരി അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ഇനി മുതല്‍ നിരീക്ഷിക്കും. തെറ്റായ പ്രചാരണം നടത്തുന്നതായി സംശയിക്കുന്ന ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ട്രാക്കുചെയ്യാന്‍ ഒരു സംഘത്തെ രൂപപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ദീര്‍ഘകാല ഉപയോഗം അല്ലെങ്കില്‍ ഉയര്‍ന്ന അളവുകളിലുള്ള ഉപയോഗം പലപ്പോഴും രോഗങ്ങള്‍ക്കു കാരണമാകുന്നു. വൈറ്റമിന്‍ എ അടങ്ങിയിരിക്കുന്ന ഡിസ്‌പെരിന്‍ ജെല്‍ മുഖക്കുരുവിനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഇതിന്റെ തെറ്റായ ഉപയോഗം ചില അലര്‍ജികള്‍ക്കും മറ്റും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments