കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് എ.ജി. കെ.വി സോഹന്‍ തന്നെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുമെന്ന് എ.ജി. അതേസമയം എജിയുടെ നിലപാടില്‍ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും.
കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എ.ജിയുടെ വിവേചനാധികാരമാണ്. സംസ്ഥാതാല്‍പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും എ.ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം നേരത്തെ എ.ജി തള്ളിയിരുന്നു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും. കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.ജി വ്യക്തമാക്കിയിരുന്നു.
Post Your Comments