ട്രെയിന്‍ ഇനി റോഡിലൂടെ സഞ്ചരിക്കും. അതിനായി ഇനി ട്രാക്ക് വേണ്ടി വരില്ല. ചൈനയിലാണ് പുതിയ പദ്ധതി വരുന്നത്. ഇതോടെ ഗതാഗത മേഖലയില്‍ വലിയ മാറ്റം വരും. ഇതിനകം തന്നെ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ ചിത്രങ്ങളും വീഡിയോകളും ചൈന പങ്കുവച്ചിട്ടുണ്ട്. ഈ ട്രെയിന്‍ 2013 ലാണ് ഡിസൈന്‍ ചെയ്തത്. ഇതിന്റെ ആദ്യ സര്‍വീസ് അടുത്ത വര്‍ഷം നടക്കും. വൈദ്യുതി ഉപയോഗിച്ചാണ് ഈ ട്രെയന്‍ പ്രവര്‍ത്തിക്കുക. ഇതിന്റെ ടയര്‍ പ്ലാസ്റ്റിക്കില്‍ റബ്ബര്‍ പൊതിഞ്ഞ നിലയിലാണ്. ലോകത്ത് ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി വരുന്നത്.
മണിക്കൂര്‍ 78 കിലോമീറ്റര്‍ വേഗത്തില്‍ ഈ ട്രെയിന്‍ സഞ്ചരിക്കും. ഇതില്‍ 300 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. റോഡില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുള്ള പാതയിലൂടെയായിരിക്കും ഈ ട്രെയിന്‍ സഞ്ചാരം നടത്തുക.
Post Your Comments