പാലക്കാട് : സര്‍ക്കാരില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ പണം തട്ടി. പെരുവമ്പ് സി എ ഹൈസ്‌ക്കൂള്‍ മാനേജ്മെന്റാണ് പണം തട്ടിയത്. വ്യാജ രേഖകളുണ്ടാക്കിയാണ് മാനേജ്മെന്റ് സര്‍ക്കാരില്‍ നിന്നും പണം തട്ടിയത്. ഇവര്‍ നടത്തിയ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഈ സ്‌ക്കൂളില്‍ ജോലിയില്ലാത്ത അധ്യാപകരുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. 2011 -13 കാലയളവായിരുന്നു തട്ടിപ്പ് നടന്നത്. മുപ്പത് ലക്ഷത്തോളം രൂപയാണ് തട്ടിച്ചത്.
ആറു അധ്യാപകര്‍ ഇവിടെ ജോലി ചെയുന്നതായി വ്യാജ രേഖ നിര്‍മിച്ചു. ശമ്പള ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയ മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിച്ചത്. ഈ അധ്യാപകര്‍ 2011 ഡിസംബര്‍ മുതല്‍ 2013 മെയ് മാസം വരെ ജോലി ചെയ്തു എന്നാണ് വ്യാജ രേഖകളില്‍ പറയുന്നത്. വിവരവകാശം വഴി ലഭിച്ച രേഖകളിലാണ് ഇതു സംബന്ധിച്ച സുപ്രധാന തെളിവുകള്‍ ഉള്ളത്.
Post Your Comments