KeralaLatest NewsNewsUncategorized

ഹിന്ദു വിശ്വാസങ്ങളെക്കുറിച്ചും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ചും സുകുമാരൻ നായർ നയം വ്യക്തമാക്കുന്നു

ചങ്ങനാശേരി : ക്ഷേത്രങ്ങൾ ഹിന്ദിക്കളുടേത് മാത്രമായി പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ഇതര മതക്കാരുടെ ദേവാലയങ്ങളിൽ മറ്റു മതക്കാർ പ്രവേശിക്കാത്തതാണ് നല്ലത്.എന്നാൽ ശബരിമല ക്ഷേത്രം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.അവിടെ എല്ലാ മതക്കാർക്കും ദർശനം അനുവദിച്ചിട്ടുണ്ട്.41 ദിവസത്തെ വ്രതം അനുഷ്ഠിച്ചു മാത്രമേ അവിടെ ദർശനം നടത്താൻ പാടൂ എന്നൊരു നിബന്ധന മാത്രമേ ഉള്ളു.

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കണമെന്ന് വാദം ഉയരുന്നുണ്ട് അതിന്റെ ആവശ്യം ഉള്ളതായി തോന്നുന്നില്ല . കാരണം ഹിന്ദുക്കൾ അവരുടെ ക്ഷേത്രങ്ങൾ പവിത്രമായിട്ടാണ് കാണുന്നത്.മറ്റു മതത്തിലുള്ളവർക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ വെറും കൽ പ്രതിമകളാകും. ആത്മാർത്ഥമായി ആ വിഗ്രഹങ്ങൾ നോക്കി പ്രാർത്ഥിക്കാൻ അവർക്ക് കഴിയില്ല.എന്നാൽ ഹിന്ദുക്കൾക്ക് പ്രതിഷ്ഠ വെറും കൽ പ്രതിമകളല്ല.ഭക്തരുടെ രക്ഷയും സങ്കടങ്ങളും പറയാനുള്ള മൂർത്തികളാണ് എല്ലാവരും അങ്ങനെ ചിന്തിക്കുന്നവരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button