തിരുവനന്തപുരം ; കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് നവംബർ ഒന്നിന് 11 മണിക്കൂർ കടകളടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസൻകോയ വിഭാഗം) ഭാരവാഹികൾ അറിയിച്ചു.
അപാകതകൾ പരിഹരിക്കാനായില്ലെങ്കിൽ ജി.എസ്.ടി പിൻവലിക്കുക, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുഃനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ വ്യാപാരികൾ കടയടപ്പ് സമരം നടത്താൻ ഒരുങ്ങുന്നത്.
Post Your Comments