ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീപ്രവേശനം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ 50 ശതമാനം വനിതാ ജഡ്ജിമാര്‍ വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. കോട്ടയം സ്വദേശി എസ് പരമേശ്വരന്‍ നമ്പൂതിരിണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വനിതാ ജഡ്ജിമാരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ കോടതിയെ സഹായിക്കാന്‍ വിവിധ മേഖലകളില്‍നിന്നുള്ള വനിതകള്‍ അംഗങ്ങളായ സമിതിയെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിഷയത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കണമായിരുന്നെങ്കില്‍ ബെഞ്ചില്‍ രണ്ട് വനിതാ ജഡ്ജിമാരെങ്കിലും വേണ്ടതായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നുശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ആദ്യം പരിഗണിച്ച ബെഞ്ചില്‍ പുരുഷന്മാര്‍മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ 13നാണ് ശബരിമലയിലെ സ്ത്രീപ്രവേശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
Post Your Comments