CinemaLatest NewsBollywood

മൊഹബ്ബത്തേന്‍; ഓർമ്മകൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്‍ മരുമകള്‍ ഐശ്വര്യ റായിയ്ക്കും ബോളിവുഡിന്റെ കിങ്ങ് ഖാന്‍ ഷാരുഖ് ഖാനുമൊപ്പമുള്ള ഒരു പഴയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിന് പതിനേഴ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാത്രമല്ല അതില്‍ ഷാരുഖ് ഖാന്റെയും ഐശ്വര്യയുടെയും പ്രണയമുണ്ടെന്നുള്ളതാണ് വസ്തുത.

2000 ല്‍ പുറത്തിറങ്ങിയ മൊഹബ്ബത്തേന്‍ എന്ന സിനിമ പതിനേഴ് വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രം പങ്കുവെച്ചത്. 2000 ഒക്ടോബര്‍ 27 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.ചിത്രത്തില്‍ ഐശ്വര്യയും ഷാരുഖ് ഖാനും പ്രണയിക്കുന്നവരാണ്. ഐശ്വര്യയുടെ പിതാവിന്റെ വേഷത്തിലാണ് ബിഗ് അഭിനയിച്ചിരിക്കുന്നതും.യഥാര്‍ത്ഥ പ്രണയത്തിന്റെ അര്‍ത്ഥ പൂര്‍ണമായ ഡയലോഗുകളും അതിനൊപ്പം പാട്ടും ബാക്ക് ഗ്രൗണ്ട് മ്യൂസികും സിനിമയെ പോലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് മൊഹബ്ബത്തേന്‍.

shortlink

Post Your Comments


Back to top button