KeralaLatest NewsNews

ആഡംബര ജീവിതം എല്ലാ പാർട്ടിക്കുമുണ്ട്: കരാട്ട് റസാഖ്

കോഴിക്കോട്: ആഡംബര കാർ ജനജാഗ്രതാ യാത്രയിൽ ഉപയോഗിച്ചതിൽ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎൽഎ രംഗത്ത്. എല്ലാ പാർട്ടിക്കും ആഡംബരക്കാറും ആഡംബര ജീവിതവുമുണ്ട്. ആഡംബരം ഇപ്പോളില്ല. എല്ലാ പാര്‍ട്ടിക്കും വേണ്ട സൗകര്യങ്ങളുണ്ട്. കൊടുവളളിയിലെ പ്രാദേശിക സംഘാടക സമിതിക്ക് കോടിയേരി ബാലകൃഷ്ണനായി കാര്‍ ഏര്‍പെടുത്തിയതില്‍ വീഴ്ച്‌ പറ്റിയെന്നു പറയാനാകില്ലെന്നും എംഎൽഎ പറഞ്ഞു.

എന്നാൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ്. ഉദ്ഘാടന കേന്ദ്രമായ കാസര്‍കോട് ജില്ലയില്‍നിന്ന് ഏര്‍പ്പെടുത്തിയതാണ് ജനജാഗ്രതാ യാത്രയില്‍ ഉപയോഗിയ്ക്കുന്ന മുഴുവന്‍ വാഹനങ്ങളും. ആര്‍ക്കും ഈ വാഹനങ്ങളെക്കുറിച്ച് പരാതിയുമില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ച ശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കി വച്ചിരുന്നു.

എന്നാല്‍ പ്രാദേശിക സംഘാടക സമിതി വാഹനം തകരാറായതിനെ തുടര്‍ന്നാണ് പകരം സംവിധാനമായി ആഡംബര കാര്‍ എത്തിച്ചത്. എങ്കിലും വിവാദത്തിന് ഇടായാക്കിയേയ്ക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി. കാറുമായി ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന് യാതൊരു ബന്ധവുമില്ല.

shortlink

Post Your Comments


Back to top button