ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യ ഇനി ഫ്രാന്‍സുമായി സഹകരിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു എതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടാനും ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനു പുറമെ ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള അഭ്യാസപ്രകടനങ്ങള്‍ വര്‍ധിപ്പിക്കും.
ഇന്ത്യയുടെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ളിയുമായി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഡിസംബറില്‍ ഇന്ത്യയില്‍ എത്തുന്നതിനു മുന്നോടിയായിട്ടാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനു ഫ്രാന്‍സിന്റെ സഹായം ഫ്രഞ്ച് പ്രതിരോധമന്ത്രി വാഗ്ദാനം ചെയ്തു.
ഇന്ത്യ ഫ്രാന്‍സില്‍ നിന്നും നിലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു കരാറുണ്ട്. ഇതുകൂടാതെ പ്രതിരോധ മേഖലയില്‍ ശക്തി വര്‍ധിപ്പിക്കാനായി ആറ് സ്റ്റെല്‍ത്ത് അന്തര്‍വാഹിനികള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ധാരാണായി. ഇതു മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ നിര്‍മിക്കും. ഇതിനു 70000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട് .
Post Your Comments