അഹമ്മദാബാദ്: കോണ്‍ഗ്രസിന് ഹാര്‍ദിക് പട്ടേലിന്റെ അന്ത്യശാസനം. പട്ടേല്‍ സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ത്യശാസനം. ഹാര്‍ദികിന്റെ പുതിയ നീക്കം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ നീങ്ങുന്ന വിശാല സഖ്യത്തില്‍ ഹാര്‍ദിക് പട്ടേലും പങ്കാളിയാകുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ്.
ഹാര്‍ദിക് ട്വിറ്ററിലാണ് സംവരണ വിഷയത്തില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് പറയണമെന്ന് കുറിച്ചത്. കോണ്‍ഗ്രസിന് നവംബര്‍ മുന്നിന് മുമ്പ് നിലപാടറിയിക്കണമെന്നാണ് നല്‍കിയിരിക്കുന്ന സമയം. മാത്രമല്ല അതല്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ കോണ്‍ഗ്രസും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് അടുത്ത മാസം മുന്നിന് ഗുജറാത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പമടട്ടലും വേദി പങ്കിടുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഹാര്‍ദികിന്റെ പരസ്യ നിലപാട് പുറത്തു വന്നിരിക്കുന്നത്.
Post Your Comments