KeralaLatest NewsNews

മദ്യപര്‍ക്ക് ഒരു സന്തോഷവാര്‍ത്ത : ഇനി ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വരില്ല

തിരുവനന്തപുരം: മദ്യത്തിനായി ഇനി മുതല്‍ പൊരിവെയിലത്ത് ഹെല്‍മറ്റും ധരിച്ച്‌ സമയവും കാലവും നോക്കി ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വരില്ല. ഇതിനായി ലിക്കര്‍ വെന്‍ഡിങ് മെഷിന്‍ വരുന്നു. മറ്റ് വെന്‍ഡിങ്ങ് മെഷിനുകള്‍ പോലെതന്നെ പണം നിക്ഷേപിച്ച ശേഷം മദ്യം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അത് ലഭിക്കും.

മദ്യത്തിന്റെ ലഭ്യത കൂട്ടുക എന്നതല്ല മറിച്ച്‌ ഔട്ലെറ്റുകളുടെ മുന്നിലുള്ള തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ബീവറേജിന് മുന്നിലുള്ള ക്യൂ കുറയ്ക്കുന്നതിനായി എന്ത് നടപടിയാണ് ചെയ്തിരിക്കുന്നതെന്ന് കെഎസ്ബിസിയോട് ഹൈക്കോടതി ചോദിച്ചിരുന്നു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി ഉപഭോഗ്താക്കള്‍ക്കായി വെയ്റ്റിങ് ഏരിയ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൂടെ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഔട്ലെറ്റുകള്‍ പൂര്‍ണമായും കംപ്യൂട്ടര്‍ വത്കരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മദ്യ ഔട്ലെറ്റുകളും വിവിധ ബ്രാന്‍ഡുകളും കണ്ടെത്തുന്നതിനും സഹായിക്കുന്ന മൊബൈല്‍ ആപ്പും വികസിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button