Latest NewsNewsLife StyleHealth & Fitness

മദ്യപാനികളിൽ ഈ രോ​ഗത്തിന് സാധ്യത കൂടുതലെന്ന് പഠനം

പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകാറുണ്ട്. പുതിയ ഗവേഷണമനുസരിച്ച് മദ്യപാനികളില്‍ ആസ്മ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസര്‍വേറ്റീവായ സള്‍ഫിറ്റെസ്, ഫെര്‍മന്റേഷന് ഉപയോഗിക്കുന്ന ഹിസ്റ്റാമിന്‍സ് എന്നീ ഘടകങ്ങളാണ് ആസ്തമയ്ക്ക് കാരണമാകുന്നതെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.

Read Also : പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പുക, രാസവസ്തുക്കള്‍, വായുമലിനീകരണം, പൊടിപടലങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ആസ്തമ രോഗത്തിന് പിറകിലുണ്ടെങ്കിലും ഇവയെ കൂടാതെ, മദ്യവും ആസ്തമ രോഗം വരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ആസ്തമ രോഗികള്‍ക്ക് ഉറങ്ങാനും വ്യായാമം ചെയ്യാനും മറ്റും ബുദ്ധിമുട്ട് സ്വാഭാവികമായും ഉണ്ടെന്നിരിക്കെ അതിനൊപ്പം മദ്യപാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ അത് വ്യക്തിയുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും പഠനം പറയുന്നു.

മദ്യപാനികളായ 33% ആളുകളിലാണ് ആസ്തമ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍ ചിലരില്‍ മദ്യപിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ആസ്തമയുടെ ലക്ഷണങ്ങള്‍ പ്രകടമായി എന്നും പഠനത്തില്‍ പറയുന്നു. ആസ്തമ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലരിലും പല തോതിലാണ് അനുഭവപ്പെടുക. ചിലരില്‍ ചെറിയ രീതിയിലുളള ശ്വാസതടസ്സം, നെഞ്ച് വേദന, ചുമ എന്നീ ലക്ഷണങ്ങള്‍ മാത്രമെ പ്രകടമാകുകയൂളളൂ. എന്നാല്‍, മറ്റ് ചിലരില്‍ തീവ്രമായ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button