Latest NewsNewsInternational

ഇരുനൂറോളം പാമ്പുകളെ കൊന്ന നിലയില്‍ കണ്ടെത്തി

ഇരുനൂറോളം പാമ്പുകളെ കൊന്ന നിലയില്‍ കണ്ടെത്തി. ഗാര്‍ട്ടര്‍ ഇനത്തില്‍ പെട്ട പാമ്പുകളാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരുമിച്ച് ഇണചേരുന്ന ഇനം പാമ്പുകളാണ്. ഇവരുടെ ഇണചേരല്‍ നടക്കുന്നത് ശൈത്യകാലത്താണ്. ഇവയുടെ ഇണചേരല്‍ കാനഡയിലെ മാനിറ്റോബയില്‍ നര്‍സിസിലാണ് നടക്കുന്നത്. ഈ പ്രദേശത്ത് എല്ലാ വര്‍ഷവും ഇണചേരനായി ആയിരക്കണക്കിനു പാമ്പുകളാണ് എത്തുന്നത്. ഇതു വലിയ വാര്‍ത്തയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന സംഭവമാണ്. പക്ഷേ ഇത്തവണ ഇവയുടെ ഇണചേരല്‍ നടക്കുന്നതിനു മുമ്പ് ഇവയില്‍ ഇരുനൂറോളം പാമ്പുകളെ കൊന്ന നിലയില്‍ കണ്ടെത്തി.

ഈ ഇനത്തില്‍ പെട്ട പാമ്പുകള്‍ക്ക് വിഷമില്ല. ഇവ മനുഷ്യരെ ഉപദ്രവിക്കുകയില്ല. ഗാര്‍ട്ടറുകളെ കല്ല് ഉപയോഗിച്ച് ഇടിച്ചും ബൂട്ടുപയോഗിച്ച് ചവിട്ടിയും തല വെട്ടി മാറ്റിയുമാണ് കൊലപ്പെടുത്തിയത്. ഗാര്‍ട്ടറുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന നീല്‍ ബാല്‍ഷനാണ് കൊല്ലപ്പെട്ട പാമ്പുകളെ കണ്ടെത്തിയത്.

ഈ പ്രദേശത്തിനു സമീപത്ത് മനുഷ്യവാസമില്ല. അതു കൊണ്ട് ഗാള്‍ട്ടുകളെ കൊന്നത് സഞ്ചാരികളായെത്തിയ ആരെങ്കിലുമാകും എന്നാണ് നീല്‍ ബാല്‍ഷന്‍ പറയുന്നത്. ഇതേ നിഗമനത്തിലാണ് കനേഡിയന്‍ വന്യജീവിവകുപ്പും
എത്തിയിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button