വാഷിംഗ്ടണ്‍: പാക്കിസ്ഥാനോട് ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്ക. ഭീകരവാദത്തെ പാക് മണ്ണില്‍നിന്നും തുടച്ചുമാറ്റണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ് ആവശ്യപ്പെട്ടു.
നിരവധി തവണ ഭീകരസംഘടനകളെ ഇല്ലാതാക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം ആവശ്യപ്പെടാന്‍ മാത്രമേ കഴിയുയെന്നും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് പാക്കിസ്ഥാന്. നിങ്ങള്‍ക്ക് തീരുമാനിക്കാം എന്താണ് ചെയ്യേണ്ടതെന്ന്. നിങ്ങള്‍ക്ക് ഇക്കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടതില്ല. അമേരിക്ക മറ്റുവഴികളിലൂടെ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുമെന്നും ടില്ലേര്സണ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ടില്ലേര്സണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇത് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ടില്ലേര്സണിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.
ടില്ലേര്സണ് പാക്കിസ്ഥാന് സന്ദര്‍ശനത്തിന് ശേഷമാണ് ഡല്‍ഹിയിലെത്തിയത്. പാക്കിസ്ഥാനില്‍ സുരക്ഷിത താവളം കണ്ടെത്തിയിട്ടുള്ള ഭീകരര്‍ക്ക് എതിരേ ശക്തമായ നടപടി വേണമെന്നു ടില്ലേര്സണ് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments