അമേരിക്കക്കാരിൽ ഭൂരിപക്ഷം പേരുടെയും ജീവിതത്തിന്റെ ഭാഗമാണ് മദ്യം.എന്നാൽ സ്വഭാവത്തിൽ വേറെന്തൊക്കെ മോശം അഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞാലും അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മദ്യപാനത്തിന്റെ കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല.കൗതുകമായി തോന്നാമെങ്കിലും അതാണ് സത്യം.ഇതുവരെ മദ്യപിക്കാത്തതിനു പിന്നിൽ പറയാൻ ട്രംപിന് വൈകാരികമായ ചില കാരണങ്ങൾ ഉണ്ട്.
യുഎസിലെ ലഹരിമരുന്ന് ദുരന്തത്തെ (ഒപ്പിയോയിഡ് ക്രൈസിസ്) ഇല്ലാതാക്കുന്നതിനായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ‘എനിക്കൊരു സഹോദരനുണ്ടായിരുന്നു. ഫ്രെഡ്. കാണാൻ സുന്ദരനായ മിടുക്കൻ, എന്നേക്കാൾ മികച്ച വ്യക്തിത്വം. പക്ഷേ അയാൾക്കൊരു കുഴപ്പമുണ്ടായിരുന്നു. മദ്യപാനം അയാളെ കുഴക്കി. അദ്ദേഹം എന്നോടു പറയുമായിരുന്നു, നീ ഒരിക്കലും കുടിക്കരുതെന്ന്. എന്നേക്കാൾ മൂത്തതായതിനാൽ ആ വാക്കുകൾ ഞാൻ ബഹുമാനത്തോടെ ശ്രദ്ധിച്ചു’– ട്രംപ് പറയുന്നു.ട്രംപിന്റെ മൂത്ത സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയർ മദ്യത്തിന് അടിമയായി 1981ൽ 43–ാം വയസില്‍ മരിച്ചിരുന്നു.
രാജ്യത്തെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. സഹോദരന്റെ അനുഭവം മുൻനിർത്തിയായിരുന്നു ട്രംപിന്റെ പ്രസംഗങ്ങൾ. ന്യു ഹാംപ്‍ഷയർ സമ്മേളനത്തിലെ പ്രസംഗത്തിനു ശേഷം, ട്രംപിനെ അനുകൂലമായി വോട്ടു ചെയ്യുമെന്ന് നിരവധി പേർ പറയുന്നതിനും മദ്യവർജന നിലപാട് സഹായിച്ചിരുന്നു.
Post Your Comments