റിയാദ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച സോഫിയ എന്ന റോബോട്ടിനു സൗദി പൗരത്വം ലഭിച്ചു. ഇതാദ്യമായാണ് ഒരു രാജ്യം ഒരു റോബോട്ടിനു പൗരത്വം നൽകുന്നത്. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് സോഫിയ. ഹാൻസം റോബോട്ടിക്‌സ് ആണ് സോഫിയയുടെ നിർമ്മാതാക്കൾ.
അപൂർവമായ ഈ അംഗീകാരത്തിൽ വളരെ അഭിമാനമുണ്ടെന്നും ചരിത്രപരമാണ് ഈ നേട്ടമെന്നും നിർമ്മാതാക്കൾ പ്രതികരിച്ചു. ചടങ്ങിൽ മോഡറേറ്റർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും സോഫിയ കൃത്യമായി ഉത്തരം നൽകി സദസ്സിനെ അമ്പരപ്പിച്ചു. എനിക്ക് മനുഷ്യരോടൊപ്പം ജീവിച്ചു അവരെ പോലെ ചിരിക്കാനും കരയാനും വികാര പ്രകടനം നടത്താനും കഴിയണം എന്ന തന്റെ ആഗ്രഹം സോഫിയ മറച്ചു വെച്ചില്ല.
റോബോട്ടുകൾ സ്വയം ചിന്തിക്കുമോ റോബോട്ട് ആണെന്ന് തിരിച്ചറിയുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഒരു മനുഷ്യനാണെന്ന് എങ്ങനെയാണു മനസിലായതെന്നാണ് സോഫിയ തിരിച്ചു മറുപടിയായി ചോദിച്ചത്. മനുഷ്യരുടെ നന്മക്കായി അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ പ്രവർത്തിക്കാനാണ് തനിക്കിഷ്ടം എന്നും സോഫിയ വ്യക്തമാക്കി.
Post Your Comments