KeralaLatest NewsNews

തനിക്ക് പോപ്പുലർ ഫ്രണ്ടിനോട് വിരോധമില്ല : അഖിലയുടെ വീഡിയോ സുപ്രീം കോടതി അഭിഭാഷകനും വനിതാ കമ്മീഷനും നൽകും : രാഹുൽ ഈശ്വറിന്റെ സംഭാഷണം പുറത്ത്

അഖില ഹാദിയയുടെ വിവാഹം റദ്ദാക്കലും, പിതാവിനോടൊപ്പം വിട്ടതും ഉള്‍പ്പടെയുള്ള കോടതി വിധിയും തുടര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട രാഹുല്‍ ഈശ്വറിന്റെ ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നു. ഖത്തറിലുള്ള പ്രവാസി മലയാളിയുമായി രാഹുല്‍ ഈശ്വര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോട് തനിക്ക് വ്യക്തിപരമായി വൈരാഗ്യമൊന്നും ഇല്ലെന്ന് രാഹുല് ഈശ്വര്‍ പറയുന്നു.

ഹിന്ദു ആശയക്കാര്‍ അഖില ഫാദിയയെ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ ബാന്‍ ചെയ്യിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും രാഹുല്‍ പറയുന്നു. തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരനെന്നാണ് അവര്‍ വിളിക്കുന്നതെന്നും രാഹുൽ പറയുന്നു. അഖില വീട്ടു തടങ്കലില്‍ ആണെന്നും അവര്‍ കൊല്ലപ്പെട്ടേക്കാം എന്ന് പറയുന്നുവെന്നും വെളിപ്പെടുത്തുന്ന വീഡിയൊ രാഹുല്‍ ഭാഗികമായി പുറത്ത് വിട്ടിരുന്നു. മീഡിയകൾ അത് വളരെ പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്യുകയും ചെയ്തു.

രാഹുലിന്റെ കയ്യില്‍ ഇത്തരം ദൃശ്യങ്ങളുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനും പറഞ്ഞിരുന്നു. എന്നാൽ രണ്ടു മാസം മുൻപ് അശോകന്റെ വീട്ടിൽ പോയപ്പോഴാണ് രാഹുൽ ഈശ്വർ ഈ വീഡിയോ എടുത്തതെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അഖില താൻ കൊല്ലപ്പെട്ടേക്കാം എന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് രാഹുൽ ഈശ്വർ പുറത്തു വിട്ടത്. എന്നാൽ ഇന്നലെ കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യ അപേക്ഷ കാലാവധി തീരുന്നതിനാൽ പുതിയ സമ്മർദ്ദ തന്ത്രമായി രാഹുൽ വീഡിയോ ഭാഗികമായി പുറത്തു വിട്ടതെന്നാണ് ആരോപണം.

ഈശ്വര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ കേള്‍ക്കാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button