അഹമ്മദാബാദ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ എയര്‍ഹോസ്റ്റസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍. സൂറത്തില്‍ നിന്നും അങ്ക്‌ലേശ്വറില്‍ നിന്നും ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് എയര്‍ഹോസ്റ്റസിന്റെ പേര് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
അറസ്റ്റിലായ സൂറത്ത് അഭിഭാഷകന്‍ ഉബൈദ് മിസ്രയുമായി എയര്‍ ഹോസ്റ്റസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരമുണ്ട്. മതമൗലികവാദികളായ യുവാക്കളെ ഉപയോഗിച്ച് എയര്‍ഹോസ്റ്റസിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
ഉബൈദും മറ്റൊരു യുവാവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തമിഴിനാട്ടിലേക്കോ മുംബൈയിലേക്കോ സ്വര്‍ണ്ണം കടത്താനായിരുന്നു പദ്ധതി.
കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് യുവാക്കളെ കടത്താന്‍ പദ്ധതിയിട്ട ഷാസിയ എന്ന സ്ത്രീയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് . 2014ല്‍ നാല് ഇന്ത്യന്‍ യുവാക്കളെ ബംഗ്ലാദേശ് വഴി സിറിയയിലേക്ക് കടക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
Post Your Comments