Latest NewsGulf

വിദേശികൾക്ക് ജോലിക്ക് വയസ്സുൾപ്പടെ ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചനയുമായി കുവൈറ്റ് സർക്കാർ

കുവൈറ്റ് സിറ്റി ; വിദേശികൾക്ക് ജോലിക്ക് വയസ്സുൾപ്പടെ ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചനയുമായി കുവൈറ്റ് സർക്കാർ. 30 വയസ്സ് തികയാതെ ഡിപ്ലോമയോ അതിൽ കൂടുതൽ വിദ്യഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് വീസ അനുവദിക്കേണ്ടതില്ലെന്നും റിക്രൂട്ട്മെന്റിന് ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാൻപവർ അതോറിറ്റി തീരുമാനിച്ചതായും പ്രദേശിക പത്രം റിപ്പോർട്ട് ചെയുന്നു. കൂടാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വീസ അനുവദിക്കേണ്ടതില്ലെന്ന നിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു.

വിദേശികളുടെ എണ്ണത്തിൽ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് ഈ നടപടിക്ക് ഒരുങ്ങുന്നത് . ഇതിന്റെ ഭാഗമായി സ്വദേശി തൊഴിൽ ശേഷി പ്രയോജനപ്പെടുത്താൻ കമ്പനികൾ നിർബന്ധിതമാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button