ഗ്ലാസ്‌ഗോ: ക്രൈം നോവലെഴുതാൻ ഗ്രീസിലെ ക്രീറ്റ് ദ്വീപിലേക്ക് വിമാനയാത്ര നടത്തിയ കാരൻ ഗ്രീവ് എന്ന 57 കാരിക്ക് വിമാനത്തിൽ വി ഐ പി പരിഗണന. കാരണം കാരൻ മാത്രമേ ആ 189 സീറ്റർ വിമാനത്തിൽ ഉള്ളൂ. വെറും 46 പൗണ്ട് ( 4000 ) രൂപയായിരുന്നു യാത്രാ ചിലവ്, ഭക്ഷണം സൗജന്യം. യാത്രയോ ആഡംബര രീതിയിൽ. ” ഹായ് കാരൻ വിമാനത്തിൽ ഓടിക്കളിക്കാൻ സ്ഥലമുണ്ട് യാത്ര ആസ്വദിക്കൂ” എന്ന പൈലറ്റിന്റെ അനൗൺസ്‌മെന്റ് കാരന് കൗതുകമാക്കി.
ഗ്ളാസ്‌ഗോയിൽ നിന്ന് കാരൻ ഉൾപ്പെടെ മൂന്നുപേരായിരുന്നു യാത്രക്കായി ബുക്ക് ചെയ്തിരുന്നത്. എന്നാൽ മറ്റ് രണ്ടുപേർ യാത്ര ക്യാൻസൽ ചെയ്തതായിരുന്നു കാരന്റെ വി ഐ പി യാത്രയ്ക്ക് കാരണം. പറക്കലിനിടെ കാരനെ പേര് വിളിച്ചു കൊണ്ടായിരുന്നു സരസനായ പൈലറ്റിന്റെ അനൗൺസ്‌മെന്റ് മുഴുവൻ. കാരനും ഈ യാത്ര ആവോളം ആസ്വദിച്ചു. വിമാനം ഇറങ്ങുമ്പോൾ ജീവനക്കാർ താഴെ ലഗേജുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതെ വിമാനം തിരികെ വന്നത് 189 യാത്രക്കാരുമായി ആയിരുന്നു.
Post Your Comments