ഗാസിയാബാദ്: സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപറേഷന് നീക്കം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ്മ അറസ്റ്റിലായി. ഛത്തീസ്ഗഡിലായിരുന്നു സംഭവം. പിടിച്ചുപറി കുറ്റം ചുമത്തിയാണ് വര്‍മ്മയെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഗാസിയാബാദിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. റായ്പൂരില്‍ നിന്നുള്ള പോലീസ് സംഘമാണ് വിനോദ് വര്‍മ്മയെ വീട്ടില്‍ നിന്നും കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്നും 300 ഓളം സിഡികളും ഒരു പെന്‍ഡ്രൈവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിനോദ് വര്‍മ്മ അമര്‍ ഉജ്വാലയില്‍ ഡിജിറ്റല്‍ എഡിറ്റര്‍ ആയിരുന്നു. ബിബിസിക്കു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണാത്മ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടെയാണ് അറസ്റ്റ്.
Post Your Comments