Latest NewsIndiaNews

പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ചെയ്തത്

ചെന്നൈ: പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ടവറിന് മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം നടന്നത് വ്യാഴാഴ്ച രാവിലെയായിരുന്നു. യുവാവ് കയറിയത് ഫോര്‍ഷോര്‍ എസ്‌റ്റേറ്റിലെ മൊബൈല്‍ ടവറിന് മുകളിലാണ്. എഴുപതടി ഉയരമുള്ള ടവറിന് മുകളില്‍ കയറിയത് ചെന്നൈയിലെ സെയ്ദാപേട്ട് സ്വദേശിയായ റോക്കി രാജ എന്ന യുവാവാണ്. പോലീസും ഫയര്‍ ഫോഴ്‌സും എത്തി നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.

ഇയാള്‍ ടവറിന് മുകളില്‍ കയറിയത് അയാം വെരി സോറി ബേബി, ഐ മിസ് യു എന്നീ വാചകങ്ങള്‍ എഴുതിയ വലിയ ബാനറുമായാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇയാളെ അനുനയിപ്പിക്കുന്നതിനായി ടവറിന് മുകളിലേക്ക് കയറിയപ്പോള്‍ ചുറ്റിനും വല കെട്ടി പോലീസ് സുരക്ഷാ മുന്‍ കരുതല്‍ എടുത്തു. പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് ടവറിന് മുകളില്‍ കയറിയ യുവാവ് പോലീസ് എത്തിയപ്പോഴേക്ക് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണം, നീറ്റ് പരീക്ഷാ വിവാദം അന്വേഷിക്കണം തുടങ്ങിയവയായിരുന്നു ഇയാളുടെ മറ്റ് ആവശ്യങ്ങള്‍. കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഇയാള്‍ക്ക് കഴുത്തില്‍ ചെറുതായി പരുക്കേറ്റിരുന്നു. രാവിലെ ഏഴ് മണിക്ക് ടവറില്‍ കയറിയ ഇയാള്‍ നാല് മണിക്കൂ പോലീസിനെയും കാഴ്ചക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് താഴെ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button