KeralaLatest NewsNews

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ അവധി ദിനങ്ങളുടെ പട്ടിക പുറത്തുവിട്ടു

 

തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2018 ലെ അവധി ദിനങ്ങളുടെ പട്ടിക, തിരുവനന്തപുരത്തെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപനസമതി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 2018 ല്‍ 17 അവധി ദിനങ്ങളും 40 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. നിയന്ത്രിത അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണമാണ് ജീവനക്കാര്‍ക്ക് എടുക്കാവുന്നത്.

അവധി ദിനങ്ങള്‍- ജനുവരി 26: റിപ്പബ്ലിക് ദിനം, ഫെബ്രുവരി 13: മഹാ ശിവരാത്രി, മാര്‍ച്ച് 29: മഹാവീര്‍ ജയന്തി, മാര്‍ച്ച് 30: ദുഃഖവെള്ളി, ഏപ്രില്‍ 30: ബുദ്ധ പൂര്‍ണിമ, ജൂണ്‍ 15: ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍), ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 22: ഈദുല്‍ അദ്ഹ (ബക്രീദ്), ഓഗസ്റ്റ് 25: ഓണം, സെപ്തംബര്‍ 20: മുഹറം, ഒക്ടോബര്‍ 2: ഗാന്ധി ജയന്തി, ഒക്ടോബര്‍ 18: മഹാ നവമി, ഒക്ടോബര്‍ 19: വിജയ ദശമി, നവംബര്‍ 6: ദീപാവലി, നവംബര്‍ 20: മിലാദ് ശരീഫ് (നബിദിനം), നവംബര്‍ 23: ഗുരുനാനാക്ക് ജയന്തി, ഡിസംബര്‍ 25: ക്രിസ്തുമസ്.

ഇതില്‍ ജൂണ്‍ 15: ഈദുല്‍ ഫിത്വര്‍, ഓഗസ്റ്റ് 22: ഈദുല്‍ അദ്ഹ (ബക്രീദ്), സെപ്തംബര്‍ 20: മുഹറം, നവംബര്‍ 20: മിലാദ് ശരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവണ്‍മെന്റ് ഈ ദിവസങ്ങള്‍ക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button