ബാർസിലോന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. കാറ്റലോണിയ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയെന്ന് പ്രഖ്യാപിച്ചു. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താൻ സ്പാനിഷ് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ്.
കാറ്റലോണിയൻ പാർലമെന്റ് ഇതിനായി പ്രത്യേക പ്രമേയം പാസാക്കി. 135 അംഗ സഭയിൽ 70 പേർ അനുകൂലമായി വോട്ട് ചെയ്തു. 10 പേർ തീരുമാനത്തെ എതിർത്തപ്പോൾ രണ്ടു പേർ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയി പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
കാറ്റലോണിയ ഭരണത്തലവൻ കാർലസ് പുജമോണ്ട് സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്തുമെന്ന് സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയിയുടെ പ്രഖ്യാപനം നേരത്തേ തള്ളിയിരുന്നു. രാജ്യതാൽപര്യം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കലാണെന്നു കാറ്റലോണിയ പാർലമെന്റ് സ്പീക്കർ കാർമെ ഫോർകാഡെലും ആരോപിച്ചു.
Post Your Comments