തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി ബാങ്ക് മാനേജരാണെന്ന് തെളിഞ്ഞു. ജില്ലാസഹകരണ ബാങ്ക് ജൂനിയര്‍ മാനേജര്‍ ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി.വി. രമയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത് .
ഇന്നലെ കസ്റ്റഡിയിലെടുത്ത രമയുടെ മകന്‍ ടി.വി. വിനീഷിനെ (22) രാത്രി വൈകി വിട്ടയച്ചിട്ടുണ്ട്. വിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തുവെങ്കിലും ഇവര്‍ പോലീസുമായി സഹകരിക്കാതെ ധിക്കാരപരമായി പെരുമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് രമയുടെ വീട് നിരീക്ഷണത്തിലായിയിരുന്നു. പോലിസ് എത്തുമ്പോ വീട്ടുവരാന്തയിലുണ്ടായിരുന്ന രമയും മകന്‍ വിനീഷും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചേങ്കിലും വനിതാ പൊലിസുകാരായ ഷീജയും സിന്ധുവും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
രണ്ടാം പ്രതി ബാങ്ക് അപ്രൈസര്‍ മട്ടന്നൂര്‍ ഏച്ചൂരിലെ പി.ഷഡാനനന്‍ 17 ന് അറസ്റ്റിലായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇനി സീനിയര്‍ മാനേജര്‍ ചെറുപഴശ്ശി കടൂരിലെ ഇ. ചന്ദ്രന്‍കൂടി അറസ്റ്റിലാകാനുണ്ട്.
Post Your Comments