നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി.ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നീരീക്ഷണം നടത്തിയത്. ബ്ലൂ വെയിലിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദൂരദര്‍ശന്‍ അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും അപകടകാരിയായ ബ്ലൂ വെയിലിനെതിരെ ബോധവത്ക്കരണം നടത്തണമെന്നാണ് നിര്‍ദ്ദേശം. ഗെയിമിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയ്യാറാക്കണമെന്നും ഇത് സംപ്രേഷണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ വീഡിയോ തയ്യാറാക്കി സംപ്രേഷണം ചെയ്യാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
Post Your Comments