ബെനി: വിമതരുടെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് ദാരുണാന്ത്യം. മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽവടക്കൻ കിവു പ്രവിശ്യയിലെ ബെനി നഗരത്തിൽ ആയുധമേന്തിയ ഉഗാണ്ടൻ വിമതരും സൈന്യവും തമ്മിലുണ്ടായ ആക്രമണത്തിലാണ് നിരവധിപേർ കൊല്ലപ്പെട്ടത്.
വടക്കൻ കിവുവിലെ ഗോമയിൽ ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി രാവിലെ എത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സും(എഡിഎഫ്) സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി ആളുകൾ നഗരം വിട്ടെന്നാണ് റിപ്പോർട്ട്.
കമാൻഗോയിൽ ഒരാഴ്ച മുന്‍പ് എഡിഎഫ് വിമതർ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന പാലകർ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് . എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.
Post Your Comments