കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങളില്‍ തന്നെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതായി ഹാദിയ പറയുന്നു. താന്‍ ഏതു നേരവും കൊല്ലപ്പെടാന്‍ സാധ്യതയുള്ളതായി ഹാദിയ ദൃശ്യങ്ങളിലൂടെ വെളിപ്പെടുത്തുന്നു. രാഹുല്‍ ഈശ്വര്‍ ഇതു സംബന്ധിച്ച കൂടുതല്‍ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു അവകാശപ്പെട്ടു. പക്ഷേ അതു ഇപ്പോള്‍ പുറത്ത് വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ നാളെയോ മറ്റന്നാളോ തന്നെ കൊല്ലപ്പെട്ടേക്കാം. എന്നെ ഇവിടെ നിന്നും എത്രയും വേഗം മോചിപ്പിക്കണം. അച്ഛന്‍ തന്നെ തല്ലുകയും ചവിട്ടുകയും ചെയുന്നുണ്ട്. തനിക്ക് അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നുന്നതായി ഹാദിയ പറയുന്നു. ഹാദിയ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന വേളയിലാണ് ഈ വീഡിയോ രാഹുല്‍ പുറത്തുവിട്ടത്. ഇതിലൂടെ ഹാദിയയെ മറ്റ് ഒരു സ്ഥലത്ത് താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് താന്‍ വീഡിയോ പുറത്ത് വിടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്യുമെന്ററി സംവിധായകന്‍ രാംഗോപാല്‍ മേനോന്‍ ഹാദിയയ്ക്ക് മയക്കുമരുന്ന് നല്‍കി കിടത്തിയിരിക്കുന്നതായി മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments