സീതാപ്പൂര്‍: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ ബീഹാറിൽ നിന്ന് അമൃതസറിലേക്ക് വരുന്ന യാത്രക്കിടയിൽ അമ്മയെയും നാല് പെൺമക്കളെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിൽ ഒരു പെൺകുട്ടിയും അമ്മയും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. 50 കിലോമീറ്റര്‍ യാത്രക്കിടയിലാണ് ഇവര്‍ അഞ്ച് പേരേയും സ്ത്രീയുടെ ഭര്‍ത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേര്‍ന്ന് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുന്നത്.
ഒരു കുട്ടിയുടെ ശവ ശരീരം കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുന്ന് കുട്ടികളെ ജീവനോടെയും അമ്മയേയും ഒരു കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.നാല് വയസ്സിനും ഒന്‍പത് വയസ്സിലും ഇടയിലുള്ളവരാണ് രക്ഷപ്പെട്ട മൂന്ന് കുട്ടികളും. മൂത്ത കുട്ടി 12 വയസ്സുകാരിയായിരുന്നു. മൂത്ത കുട്ടിയും അമ്മയും മരണമടഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവും അവരുടെ അമ്മാവനും കൂട്ടുകാരനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് കുട്ടികളുടെ മൊഴികളിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
അമ്മാവനായ ഇക്ബാലിനെതിരേയും കൂട്ടുകാരനായ ഇസ്ഹാറിനെതിരേയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മോത്തിഹാരിയിലെ ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം അമ്മയെ ആണ് പുറത്തേക്ക് തള്ളിയിട്ടത്. പോലീസ് രക്ഷപെട്ട കുട്ടികളുടെ മൊഴിയെടുത്തു കൊണ്ടിരിക്കുകയാണ്.
Post Your Comments