Latest NewsNewsInternational

ഒരുവര്‍ഷം മുമ്പ് അന്തരിച്ച രാജാവിന് വിട ചൊല്ലാനൊരുങ്ങി തായ്ലാന്‍ഡ്

ബാങ്കോക്ക്‌ : ഒരുവര്‍ഷം മുമ്പ് അന്തരിച്ച രാജാവിന് വിട ചൊല്ലാനൊരുങ്ങി തായ്ലാന്‍ഡ്. അഞ്ഞൂറിലേറെ കോടി രൂപ ചെലവഴിച്ചുനടത്തുന്ന അഞ്ചുദിവസം നീളുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായി ലക്ഷക്കണക്കിനുപേരാണ് തായ്!ലാന്‍ഡ് തലസ്ഥാനത്തെത്തിയിട്ടുള്ളത്. മൂന്നുലക്ഷത്തിലേറെ പേര്‍ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കുന്നത്.

സുരക്ഷയ്ക്കായി 58,000 പോലീസുദ്യോഗസ്ഥരെ നിയോഗിച്ചതായും സനം ലുവാങ് ചത്വരത്തിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിരോധിച്ചതായും ശവസംസ്‌കാരച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ വക്താവ് പറഞ്ഞു. ഇതുവരെ കാണാത്ത തരത്തിലുള്ള ആഡംബരങ്ങളാണ് ശവസംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് തായ്!ലാന്‍ഡ് ഒരുക്കിയിട്ടുള്ളത്. വിലാപയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം കറുത്തവസ്ത്രം ധരിച്ചാകും എത്തുക.

വിലാപയാത്രയുടെയും സംസ്‌കാരച്ചടങ്ങുകളുടെയും പരിശീലനം ഏതാനും ദിവസങ്ങളായി നടന്നുവരികയാണ്. വ്യാഴാഴ്ചയാണ് അതുല്യതേജിന്റെ മൃതദേഹം സനം ലുവാങ് ചത്വരത്തില്‍ സംസ്‌കരിക്കുക. തായ്ലാന്‍ഡ് രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഇതുവരെ 1.2 കോടി ആള്‍ക്കാര്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 2016 ഒക്ടോബര്‍ 13-നാണ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചത്. എഴുപതുവര്‍ഷത്തോളം തായ്!ലാന്‍ഡ് രാജാവായിരുന്ന ഭൂമിബോലിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുണ്ടായിരുന്നത്.

shortlink

Post Your Comments


Back to top button