KeralaLatest NewsNews

വിശ്വാസികളായ അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം : നിബന്ധനകള്‍ ഇങ്ങനെ

കോഴിക്കോട്: വിശ്വാസപൂര്‍വ്വം വരുന്ന അഹിന്ദുക്കള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാമെന്ന് കോഴിക്കോട് സാമൂതിരി. വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ യേശുദാസിനെ പ്രവേശിപ്പിക്കണമെന്നും കോഴിക്കോട് സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ വ്യക്തമാക്കി.

അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ് മറിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും സാമൂതിരി പറഞ്ഞു. അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതിനെ യോജിക്കുന്നില്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button