ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിദേശ വിനോദ സഞ്ചാരികളായ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങിയ സ്വിസ് ദമ്പതികള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. കൂട്ടമായി എത്തിയ ആളുകള്‍ കല്ലും കമ്പുകളും ഉപയോഗിച്ചാണ് ദമ്പതികളെ ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ സംഭവം അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സുഷമ സ്വരാജ് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും യോഗിക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് എഴുതിയിട്ടുണ്ട്.
ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. ദമ്പതികള്‍ താജ്മഹലും ഫത്തേപൂര്‍ സിക്രിയും സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ഇവരെ നാലു പുരുഷന്മാര്‍ ചേര്‍ന്നു പിന്തുടര്‍ന്നാണ് ആക്രമിച്ചത്.
സ്വറ്റ്‌സര്‍ലാന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) , മാരി ഡ്രോക്‌സ്(24) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ജെര്‍മിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ കേള്‍വിശക്തി നശിച്ച നിലയിലാണ്. ഇതിനു പുറമെ ജെര്‍മിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും തലയോട്ടിക്ക് ക്ഷതമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദമ്പതികള്‍ സംഭവത്തില്‍ പരാതിയില്ലെന്നാണ് പറയുന്നത്. പക്ഷേ സംഭവത്തില്‍ ശക്തമായ നടപടി എടുക്കണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments