KeralaLatest NewsNews

പോലീസ് ജീപ്പിനു കൈകാണിച്ച വയോധികനു ക്രൂരമർദ്ദനം

തൊടുപുഴ: പൊലീസ് ജീപ്പിനു കൈകാണിച്ച വയോധികനു ക്രൂരമർദ്ദനം. ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനാണ് പൊലീസിന്റെ വക പൊതിരെ തല്ല് കിട്ടിയത്. മർദനമേറ്റത് മണക്കാട് മാടശേരിൽ മാധവനാണ് (64). അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്. ഇന്നലെ രാത്രിയിൽ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

പൊലീസ് ജീപ്പ് വാഹനം കാത്തു നിൽക്കുമ്പോഴാണു എത്തിയത്. മാധവൻ ഓട്ടോയാണെന്നു കരുതി കൈ കാണിച്ചു. വാഹനം നിർത്തിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മർദിച്ചെന്നാണു മാധവന്റെ പരാതി. സ്റ്റേഷനിൽ നിന്നു വ്യാഴാഴ്ച പുലർച്ചെ ഒന്നിനു വിട്ടയച്ചു. പൊലീസുകാർ കയ്യിലുണ്ടായിരുന്ന 4500 രൂപയും കൈക്കലാക്കിയെന്നാണ് പറയുന്നത്. വേറൊരു പൊലീസുകാരിയാണു വീട്ടിലേക്കു പോകാൻ 50 രൂപ നൽകിയതെന്നും മാധവൻ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button