Latest NewsNewsIndia

പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്

ഗാന്ധി നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്. ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് പ്രധാനമന്ത്രി വിളിച്ചു സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഈ സംഭാഷണം ദീപാവലിയോട് അനുബന്ധിച്ചാണ് നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടു. ദേശീയ മാധ്യമങ്ങളാണ് ഈ സംഭാഷണം പുറത്തുവിട്ടത്.

ബിജെപി പ്രവര്‍ത്തകനും വഡോദരയിലെ ഒരു വ്യാപരിയായുമായ ഗോഹിലുമായിട്ടാണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചത്. ഈ സംഭാഷണം ആരംഭിച്ചത് ദീപാവലി ആശംസകള്‍ അറിയിച്ചു കൊണ്ടാണ്. പിന്നീട് ഇരുവരും രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നു. കോണ്‍ഗ്രസ് വ്യാപകമായ പ്രചരണങ്ങളാണ് നടത്തുന്നത് ഇതു ദോഷകരമായി ബാധിക്കുമോ എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിനു എന്നെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചിട്ടു എന്തു സംഭവിച്ചുവെന്നാണ് മോദി മറുപടി പറയുന്നത്. മോദി പ്രവര്‍ത്തകനോടു പറയുന്നു ജനസംഘം ആരംഭിച്ചതു മുതല്‍ നിരവധി ആക്ഷേപണങ്ങള്‍ നമ്മള്‍ കേട്ടു. എന്നിട്ടു ഇവ ഒന്നു നമ്മളെ ബാധിച്ചില്ലല്ലോ എന്നാണ്.

ഒരുപാട് നുണകള്‍ വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്ഷേനുകള്‍ വഴി പ്രചരിക്കുന്നുണ്ട്. അതു ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. ജനങ്ങള്‍ അവ തള്ളികളയും. ഇത്തരം ദുഷ്പ്രചരണങ്ങളും നുണകളും നമ്മളെ തകര്‍ക്കുകയില്ല.

വഡോദരയില്‍ ഒക്ടോബര്‍ 22ന് എത്തുന്ന അവസരത്തില്‍ നിങ്ങളെ കൈവീശികാണിക്കുമെന്നു മോദി പ്രവര്‍ത്തകനെ അറിയിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഗുജറാത്തില്‍ ദീപാവലി സമ്മാനമായി ബിജെപി 150 സീറ്റ് കരസ്ഥമാക്കുമെന്നാണ് പ്രവര്‍ത്തകന്‍  പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button