ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കും. ഇതിനു കൂടുതല്‍ പ്രധാന്യം സര്‍ക്കാര്‍ നല്‍കും. അതു വഴി പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു മോദി അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കു എതിരെയുള്ള നിയമം കര്‍ശനമായി നടപ്പാക്കും. ഇതിനു പുറമെ ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് പുതിയ നിയമം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പരസ്യങ്ങള്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇതു ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ വരുന്നില്ലെന്നു ഉറപ്പുവരത്തും. ഇതിനായി എക്സിക്യൂട്ടീവ് അധികാരമുള്ള ഒരു സെന്‍ട്രല്‍ ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയെ നിയമിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments