Latest NewsIndiaNews

രാജ്യതലസ്ഥാനത്തെ അഞ്ചാമത്തെ കൊലപാതകം : ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍ത്താവിന്റേയും മകന്റേയും കണ്‍മുന്നില്‍ വെച്ച ഗൂണ്ടാസംഘം യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി. തങ്ങള്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ മറ്റൊരു കാറില്‍ വന്നവര്‍ തന്‍റെ ഭാര്യ പ്രിയ മെഹ്റയെ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നുവെന്നാണ് പങ്കജ് ഇന്നലെ മൊഴി നല്‍കിയത്. ഭാര്യയുടെ മടിയിലുണ്ടായിരുന്ന കുഞ്ഞിന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

മുപ്പതു വയസ്സുകാരിയായ പ്രിയമെഹ്റയാണ് മകന്റെ കണ്‍മുന്നില്‍ വെച്ച്‌ കൊലപ്പെട്ടത്. പങ്കജ് മിശ്ര മറ്റൊരു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് പങ്കജ് കുറ്റമേറ്റത്. ഇയാള്‍ തന്നെ പ്രിയയെ വെടിവെച്ചതിനുശേഷം പണം കടം കൊടുത്തയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം.

പങ്കജ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നതായും സൂചനയുണ്ട്. എന്നാല്‍, രണ്ടാം ഭാര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രിയയുമായുള്ള പങ്കജിന്‍റെ ദാമ്പത്യം സുഖകരമായിരുന്നില്ലെന്നും കുഞ്ഞിനെക്കരുതിയാണ് ഇരുവരും ഒരുമിച്ച്‌ ജീവിച്ചിരുന്നത് എന്നുമാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button