മോസ്കോ: ലിയോണല്‍ മെസ്സിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി. റഷ്യയിൽ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി നേരിടേണ്ടി വന്നു. .അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയിലെ 11 നഗരങ്ങളിലായി ലോകകപ്പ് നടക്കുന്നത്. റഷ്യയിൽ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിനും അര്‍ജന്‍റനിയന്‍ നായകന്‍ ലിയോണല്‍ മെസ്സിക്കും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി.
മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ചിത്രം ഐഎസ് അനുകൂലികള്‍ ആയ വഫ മീഡിയ ഫൗണ്ടേഷന്‍ പുറത്തുവിട്ടു. പരാജയം എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
Post Your Comments