തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ വാഹനവിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല.അതുകൊണ്ടാണ് വാഹനം വാടകക്കെടുത്തത്. കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. കോഫെ പോസെ കേസിലെ പ്രതിയെ എംഎല്‍എയാക്കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. അതേസമയം ജനജാഗ്രതാ യാത്രയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ലെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നും ഫൈസല്‍ പറഞ്ഞു.
Post Your Comments