KeralaLatest NewsNews

കേരളത്തിലെ ഐ.എസ്. റിക്രൂട്ട്‌മെന്റിനു പിന്നിലെ ബുദ്ധി കേന്ദ്രവും സൂത്രധാരനും ആരെന്ന് വ്യക്തമായി

 

കണ്ണൂര്‍ : ഉത്തരമലബാറില്‍ നിന്ന് ഐ.എസിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തി. ബിരിയാണി ഹംസ, താലിബാന്‍ ഹംസ, എന്ന പേരിലും
അറിയപ്പെടുന്ന ഇയാളാണ് കേരളത്തില്‍ നിന്ന് ഐ.എസിലേയ്ക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഡല്‍ഹിയില്‍ പിടിയിലായ ഷാജഹാന്‍, കൊല്ലപ്പെട്ട ഷാജഹാന്‍, ഷജില്‍ എന്നിവരെയാണ് ഐ.എസിലേയ്ക്ക് ആദ്യം റിക്രൂട്ട് ചെയ്തത്.

യുവാക്കളിലേയ്ക്ക് തീവ്രഇസ്ലാം ചിന്താഗതികളും ജിഹാദി സന്ദേശങ്ങളും അടിച്ചേല്‍പ്പിക്കുന്നതും ഹംസയാണ്. അല്‍മുജാഹിര്‍ എന്ന പേരില്‍ വെബ്‌സൈറ്റും ഇതിനായി ഇയാള്‍ ഉപയോഗപ്പെടുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഐ.എസില്‍ ചേര്‍ന്ന 70 ഓളം പേരില്‍ ഭൂരിഭാഗവും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. കാസര്‍ഗോഡ് ജില്ലയിലെ പടന്ന-തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്ന് 21 പേര്‍. കണ്ണൂര്‍ വളപ്പട്ടത്തു നിന്ന് 15 പേര്‍, ചക്കരക്കല്ല് ഭാഗത്തുനിന്ന് 10 പേര്‍, കനകമലയില്‍ നിന്ന് 10 പേര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button