Latest NewsKeralaNews

കണ്ണൂരിൽ പിടിയിലായ ഐഎസ് ബന്ധമുള്ള മൂന്നുപേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് പേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്ന് പൊലീസ്. ഇവരെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ വളപട്ടണത്താണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിവരാണ് പിടിയിലായത്.

കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിതലജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.ഭീകരബന്ധത്തെ തുടർന്ന് തുർക്കി തിരിച്ചയച്ചവരാണ് ഇവരെന്നാണ് സൂചന.തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തുര്‍ക്കി പൊലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

തുര്‍ക്കിയില്‍ നിന്ന് നാല് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
കണ്ണൂർ കനകമലയിൽ ഐഎസ് ബന്ധമുള്ള അഞ്ച് പേരെ കഴിഞ്ഞ വർഷം ദേശീയ അന്വേഷമ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. രഹസ്യയോഗം ചേരുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button