ഇന്‍സ്റ്റാഗ്രാമിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവതി ആരെയും അതിശയിപ്പിക്കും. കാരണം ഈ യുവതി സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രതിവര്‍ഷം 50 ലക്ഷം വരെ സമ്പാദിക്കുന്നത്. കാനഡയിലെ ജെസിക ഗോള്‍ഡാണ് കേവലം കാല്‍പ്പാദങ്ങളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ലക്ഷങ്ങള്‍ നേടുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം അമ്പതു ലക്ഷം രൂപ ജെസീക്ക ഇതിലൂടെ നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പൊസിഷനുകളിലുള്ള കാലിന്റെയും പാദത്തിന്റെയും ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റു ചെയുന്നത്. 12000 ഫോളോവേഴ്സാണ് ജെസീക്കയുടെ സുന്ദരമായ പാദത്തിന്റെ ചിത്രം കാണാനായി ഇവരെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ഈ പാദങ്ങള്‍ ആളുകള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള പോസില്‍ ചിത്രങ്ങള്‍ എടുക്കാനും അവ പങ്കുവയ്ക്കാനും ജെസീക്ക റെഡിയാണ്. പക്ഷേ അതിനു വേണ്ടി ആവശ്യപ്പെടുന്നവര്‍ ഫീസ് നല്‍കണം. മൊബൈല്‍ വാലറ്റായ പേപാല്‍ വഴിയാണ് പണം നല്‍കേണ്ടത്. ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ അപ് ലോഡ് ചെയുന്നത് സ്കാര്‍ലെറ്റ് വിക്സന് എന്ന പേരിലാണ് .
Post Your Comments