Latest NewsKeralaNews

ജനജാഗ്രത യാത്ര ജില്ലയിൽ എത്തിയ ദിവസം സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം 35 കുടുംബങ്ങൾ ബി.ജെ.പിയിൽ: ബി.ജെ.പിയുടെ ഭരണത്തിൽ എല്ലാവർക്കും തുല്യനീതി- പി.എം. വേലായുധൻ

പന്തളം: വളർത്തി വലതാക്കിയ പട്ടികജ;ാതി വിഭാഗത്തിനെ മൃഗങ്ങളേപ്പോലെ കരുതി അവരെ സി പി എം അവഗണിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ പറഞ്ഞു. പൊരിച്ചകുന്ന് കോളനിയിലെ അനധികൃത സെമിത്തേരികൾക്കെതിരെയുള്ള അതിജീവന സമര സമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം അടിസ്ഥാന വർഗ്ഗത്തെ കൈവിട്ട് ഇന്ന് സമ്പന്നന്മാരുടെ പാർട്ടിയായി മാറിയിരിക്കുന്നു. അതിനുദാഹരണമാണ് അഴിമതിക്കാരനായ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത്. ഇവിടെ നടക്കുന്ന സമരം ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്നു പറഞ്ഞ് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവു നടത്താതാ ശ്രമിക്കുകയാണ്. ബിജെപിയിൽ നിരവധി നേതാക്കളും പ്രവർത്തകരും ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ളവരുണ്ട്. ഇത് ന്യൂനപക്ഷത്തിനെതിരെയുള്ള സമരമല്ല, ഒരു പ്രദേശത്തെ ജനങ്ങളുടെ അതിജീവനത്തെ തടയുന്ന അനധികൃതമായ ഒൻപതോളം അനധികൃതമായ സെമിത്തേരികൾക്കെതിരെയുള്ള സമരമാണ്. ഒരു കൊലയാളിയായ പിണറായി വിജയൻ ഭരിക്കുമ്പോൾ സാധാരണക്കാരന് നീതി ലഭിക്കില്ല. 11 കോടി അംഗങ്ങളുള്ള ബിജെപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്. അങ്ങനെയുള്ള ബിജെപിയെ വെരുട്ടാൻ പിണറായി വിജയൻ വളർന്നിട്ടില്ല. എല്ലാവരെയും ഒന്നായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതിയാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പന്തളം തെക്കേക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമൺ ആർ. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം.ജി. കൃഷ്ണകുമാർ, പി.ആർ.ഷാജി, യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി. ലീലാദേവി, പി. രാജമ്മ, എസ്. രാധാമണി, രവീന്ദ്രൻ പിള്ള, പഞ്ചായത്ത് സമിതി ജന. സെക്രട്ടറി അനിഷ് രാജ്, വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി ശ്യാം മോഹൻ, മാമ്മൂട് വാർഡ് പ്രസിഡന്റ് പി.റ്റി. ജോണിക്കുട്ടി, തുടങ്ങിയവർ സംസാരിച്ചു.

പൊരിച്ചകുന്നിൽ സ്ഥിതി ചെയ്യുന്ന ഒൻപതോളം അനധികൃത സെമിത്തേരികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടത്തുന്ന അതിജീവന സമരം ബിജെപിയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമാക്കും. അതിജീവന സമരത്തിന് കൂടുതൽ കരുത്തു പകരുന്നതിനായി പതിനഞ്ചംഗ ആക്ഷൻ കൗൺസിലും രൂപീകരിച്ചു.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം 35 കുടുംബങ്ങൾ ബിജെപിയിൽ

പന്തളം: പന്തളം തെക്കേക്കരയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് കമ്മിറ്റിയംഗവുമുൾപ്പെടെ 35 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പന്തളം തെക്കേക്കര പഞ്ചായത്തിലെ മാമ്മൂട് പൊരിച്ചകുന്ന് കോളനി നിവാസികളാണ് മുൻ ബ്രാഞ്ച് സെക്രട്ടറി ശശികുമാറിന്റെ നേതൃത്വത്തിൽ സിപിഎം ബന്ധമുപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. മാമ്മൂട് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇവർക്ക് ബിജെപിയിൽ അംഗത്വം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button