
കാണ്‍പൂര്‍•മകളുടെ ജന്മദിനത്തില്‍ വാങ്ങിയ ബലൂണില്‍ I LOVE PAKISTAN (ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു) വെന്ന് രേഖപ്പെടുത്തിയിരുന്നതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ അജയ് പ്രതാപ് സിംഗ് വാങ്ങിയ ബലൂണ്‍ വീര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് എഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ ഇദ്ദേഹം പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജയ് പ്രാതപ് സിംഗ് ബലൂണ്‍ വാങ്ങിയ കടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അഭിഭാഷകനായ അജയ് പ്രതാപ് സിംഗ് കാണ്‍പൂരിലെ കിദ്വായ് നഗറിലാണ് താമസം. ഹിന്ദു യുവവാഹിനിയുടെ നിയമോപദേഷ്ടാവ് കൂടിയാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലൂണുകളില്‍ ഇംഗ്ലിഷിലും ഉറുദുവിലും ഐ ലവ് പാകിസ്ഥാന്‍ എന്നെഴുതിയിരുന്നതായി സിംഗ് പറഞ്ഞു. അതേസമയം, ബലൂണില്‍ ഇങ്ങനെ എഴുതിയിരിക്കുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മാര്‍ക്കറ്റില്‍ നിന്നാണ് താനിത് വാങ്ങിയതെന്നും കടക്കാരന്‍ പോലീസിനോട് പറഞ്ഞു.
Post Your Comments