റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 623 ഒഴിവുകളുണ്ട്.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം, കമ്പ്യൂട്ടർ വേഡ്പ്രൊസസിങ് പരിജ്ഞാനം.
ശമ്പളം: 13,150 – 34,990 രൂപ
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
നവംബര്‍ 27,28 തീയതികളിലാണ് പ്രിലിമിനറി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ നടക്കുക. റീസണിങ്, ഇംഗ്ലീഷ്, ന്യുമറിക്കല്‍ എബിലിറ്റി എന്നീ മൂന്ന് വിഭാഗങ്ങളിലായി ആകെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ഇംഗ്ലീഷിലായിരിക്കും പരീക്ഷ. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകും.
ഡിസംബര്‍ 20 ന് നടക്കുന്ന മെയിന്‍ പരീക്ഷയില്‍ റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ അവേര്‍നെസ്, കമ്പ്യൂട്ടർ നോളേജ് എന്നീ അഞ്ച് വിഭാഗങ്ങളില്‍ നിന്നായി 40 മാര്‍ക്ക് വീതം ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂര്‍ 15 മിനിട്ടായിരിക്കും പരീക്ഷാസമയം. കൂടുതൽ വിവരങ്ങൾക്ക് ആര്‍.ബി.ഐ. വെബ്സൈറ്റ് സന്ദർശിക്കുക.
Post Your Comments